‘കാലുകൾ’ പ്രദർശിപ്പിച്ചു


ചേമഞ്ചേരി: മലയാളി ക്രിയേഷൻ കാലിക്കറ്റിന്റെ ബാനറിൽ നിർമ്മിച്ച് സജീവൻ.ജെ.പി രചനയും, സംവിധാനവും നിർവ്വഹിച്ച ‘കാലുകൾ’ എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു. യു.കെ.രാഘവൻ മാസ്റ്റർ, അശോകൻ കോട്ട്, ബിനേഷ് ചേമഞ്ചേരി, വീനീത ടീച്ചർ, ടി.സി.സുരേന്ദ്രൻ, വിജയൻ കണ്ണഞ്ചേരി, ഷെരീഫ് മാസ്റ്റർ, രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.