കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര റീജിനല്‍ സെന്ററിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം


പേരാമ്പ്ര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജിനല്‍ സെന്റര്‍ പേരാമ്പ്രയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തി. പേരാമ്പ്ര എസ് ഐ ദിനേഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയുടെ ഭാഗമായി ഫ്‌ലാഷ്മോബ് നടത്തുകയും എം. എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥിനി അശ്വതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. നിഹാസ് എസ് അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി സി.യു. ആര്‍. സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേഷ് ടി കെ, വിദ്യാര്‍ഥികളായ അഖില്‍ മുരളി, ഹരിപ്രിയ, തന്‍വീര്‍ സി. എന്നിവര്‍ സംസാരിച്ചു. ഇന്‍ഷാഫ് എ.കെ സ്വാഗതം പറഞ്ഞു.