കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി RBI
കോഴിക്കോട്: കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, നെറ്റ്ഫ്‌ളിക്സ്തുടങ്ങിയ മെര്‍ച്ചന്റുകള്‍ക്കും പെയ്‌മെന്റ് ആഗ്രിഗേറ്റര്‍മാര്‍ക്കും ഉപയോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ അവരുടെ സര്‍വറിലോ ഡാറ്റാ ബേസിലോ സൂക്ഷിക്കുവാന്‍ സാധിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
കാര്‍ഡിന്റെ 16 അക്ക നമ്പറും നല്‍കേണ്ടതായി വരും.
അതായത് ഇനി മുതല്‍ ഒരു ഉപയോക്താവിന് തന്റെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെങ്കില്‍ അവരുടെ കാര്‍ഡിന്റെ 16 അക്ക നമ്പരും നല്‍കേണ്ടതായി വരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്.