കായണ്ണയില്‍ തെരുവുനായയുടെ കടിയേറ്റ് ആറുവയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്


കായണ്ണബസാര്‍: തെരുവുനായയുടെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടാം വാര്‍ഡിലെ തൈക്കണ്ടി അസീസിന്റെ മകള്‍ ആറുവയസുകാരി ഫാത്തിമയ്ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ മാരകമായ പരുക്കാണ് ഉള്ളത്. രാവിലെ മദ്രസയില്‍ പോകാനിറങ്ങിയ കുട്ടിയെ വീടിന് മുന്നില്‍ വച്ച് നായ ആക്രമിക്കുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ ഫാത്തിമ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാണിക്കോത്ത് ബാലകൃഷ്ണനും (65) തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടി. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.