കായണ്ണ പാടിക്കുന്ന് പാത്തിക്കല്‍ മീത്തല്‍ പ്രമോദ് എലിപ്പനി ബാധിച്ച് മരിച്ചു


പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് പാത്തിക്കല്‍ മീത്തല്‍ പ്രമോദ് (53) എലിപ്പനി ബാധിച്ച് മരിച്ചു. അഞ്ചു ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ നാരായണന്‍ നായരുടെും കാര്‍ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ ഗീത. അമൃത, അതുല്യ എന്നിവര്‍ മക്കളാണ്. അനൂപ് (പാത്തിപ്പാറ) മരുമകനാണ്. ഭാസ്‌ക്കരന്‍ (റീജന്‍സി ഹോട്ടല്‍ ബാലുശ്ശേരി) പുഷ്പ പ്രകാശന്‍ (അത്തോളി) പരേതനായ സുരേഷ് എന്നിവര്‍ സഹോദരങ്ങളാണ്.