കായണ്ണ പഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 കോവിഡ് മരണങ്ങള്‍; മരിച്ചവരിൽ ഭൂരിഭാഗവും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍


പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ട് കോവിഡ് മരണങ്ങള്‍. ഇതില്‍ പത്തു മരണങ്ങളും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

രണ്ടാം വാര്‍ഡായ കുരിക്കല്‍ കൊള്ളിയില്‍ മരണപ്പെട്ട 31കാരനായ പുത്തന്‍വീട്ടില്‍ ശ്രീകാന്താണ് പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. മൊട്ടന്തറ വാര്‍ഡിലെ കേളോത്ത് രാജീവന്‍ (52) ആണ് കോവിഡ് ബാധിച്ച് മരണപ്പെട്ട അറുപത് വയസിനു താഴെയുള്ള രണ്ടാമത്തെയാള്‍.

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് മരിച്ച പഞ്ചായത്തിലെ മറ്റ് ആളുകള്‍:

ബീരാന്‍കുട്ടി കുന്നോത്ത് (86)
അബൂബക്കര്‍ അഞ്ചുകണ്ടത്തില്‍ (72)
കമലാക്ഷി ചൂണ്ടപ്പൊയില്‍ മീത്തല്‍ (68)
കല്ല്യാണി അമ്മ ചെവിടന്‍കളങ്ങള്‍ (99)
ഏലിയാമ്മ അറക്കല്‍ (76)
കണാരന്‍ നായര്‍ പറച്ചാലില്‍ (73)
സേതു കന്യാകുമാരി
ദേവകിയമ്മ കയ്യാനിക്കല്‍മീത്തല്‍ (70)
രാജീവന്‍ കേളോത്ത് (52)
കല്ല്യാണി പാറപ്പുറത്ത് (65)
സൈതാലി കൈതക്കുളങ്ങര (80)

കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനുശേഷമുള്ള മരണങ്ങള്‍ കോവിഡ് മരണങ്ങളായി കണക്കാക്കാം. അപ്രകാരമുള്ള കണക്കുകള്‍ കൂടി വരുമ്പോള്‍ മരണസംഖ്യ കൂടാനിടയുണ്ട്.