കാപ്പാട് തീരദേശ റോഡിനെ തകർത്ത് തിരമാലകൾ, റോഡിന്റെ പഴയ ദൃശ്യവും ഇപ്പോഴത്തെ ദൃശ്യവും കാണാം
കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി തീരദേശ പാത കടൽ ക്ഷോഭത്തിൽ പലയിടത്തും തകർന്നു. ഇതോടെ ഇതു വഴിയുള്ള ഗതാഗതവും പ്രയാസത്തിലാണ്. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിന് തെക്ക് ഭാഗത്ത് കണ്ണങ്കടവ്, കപ്പക്കടവ്, അഴിക്കൽ, മുനമ്പത്ത്, ഭാഗങ്ങളിലും, കാപ്പാട് കൊയിലാണ്ടി ഭാഗത്ത് ചേമഞ്ചേരി, മൂന്നു കുടിക്കൽ, ഏഴ് കുടിക്കൽ, ചെറിയ മങ്ങാട് ഭാഗങ്ങളിലുമാണ് റോഡ് തകർന്നത്.
റോഡ് സംരക്ഷണ ഭിത്തികൾ പലയിടത്തും പൊട്ടി തകർന്നു. കടൽ ഭിത്തിയും അപകടകരാമാവിധം താഴ്ന്നു പോയിട്ടുണ്ട്. അതി ശക്തമായ കടലാക്രമണമാണ് ഈ ഭാഗത്ത് ഇത്തവണ ഉണ്ടായത്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പു ഫണ്ടും പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനയിൽ നിന്ന് അനുവദിച്ച ഒരു കോടിയിലേറെയുള്ള ഫണ്ടും ഉപയോഗിച്ചാണ് റോഡ് പുനർ നിർമ്മിച്ചത്.
കാപ്പാട് തീരദേശ റോഡിന്റെ പഴയ ദൃശ്യം കാണാം.
കാപ്പാട് തീരദേശ റോഡിന്റെ കടൽക്ഷോഭത്തെ തുടർന്ന് തകർന്ന ദൃശ്യങ്ങൾ കാണാം