കാപ്പാട് തീരത്ത് ശക്തമായ കടലാക്രമണം, മരങ്ങൾ കടപുഴകി


കൊയിലാണ്ടി: ചേമഞ്ചേരി കാപ്പാട് കടലാക്രമണം ശക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറക്കു സമീപമാണ് കടൽക്ഷോഭം രൂക്ഷമായത്. ഇന്ന് ഉച്ചയോടെ രൂപപ്പെട്ട കടൽക്ഷോഭത്തിൽ തീരത്തെ നിരവധി വൃക്ഷങ്ങൾ കടപുഴകി. പ്രദേശത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി കടൽ പ്രക്ഷുദ്ധമാവാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. വരും ദിവസങ്ങളിലും കടൽക്ഷോഭം രൂക്ഷമാകാനാണ് സാധ്യത.