കാപ്പാട് കുന്നാടത്ത്മുക്ക് മണ്ണാർകണ്ടി ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: കാപ്പാട് കുന്നാടത്ത്മുക്ക് മണ്ണാർകണ്ടി ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം എൻ.പി.മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം വത്സല പുല്യേത്ത്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം സുഹറ മെഹബുബ് കല്ലിൽ, ഇമ്പിച്ചി അഹമ്മദ് ഹാജി, നിസാർ മായങ്ങാന്റെ വളപ്പിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ വി.മുഹമ്മദ് ഷരീഫ് സ്വാഗതവും മുരളി താളത്തിൽ നന്ദിയും പറഞ്ഞു.