കാത്തിരിപ്പിന് വിരാമം; പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ചു. കക്കാട് പള്ളി മുതല്‍ പേരാമ്പ്ര സി കെ ജി കോളേജിനടുത്തുള്ള എല്‍ഐസി ഓഫീസ് വരെയാണ് ബൈപ്പാസ് വരുന്നത്. പേരാമ്പ്ര ബൈപാസ്, താലൂക്ക് ആശുപത്രിയുടെ വികസനം, പേരാമ്പ്ര ബസ് സ്റ്റാന്റിന്റെയും ടൗണിന്റെയും നവീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് നേരത്തെ എംഎല്‍എ ടിപി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു.

കാര്‍ഷികമേഖലശക്തിപ്പെടുത്തി ഉല്പാദനം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പ് കാലത്ത്ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും മണ്ഡലം വികസന മിഷന്‍ 2025ന്റെ കാഴ്ചപ്പാടുകളും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

12 വര്‍ഷത്തോളമായി ബൈപ്പാസിനായി പേരാമ്പ്രക്കാര്‍ കാത്തിരിക്കുകയാണ്. 68 കോടി രൂപയുടെ ബൈപ്പാസ് പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. ഇതില്‍ 40.68 കോടി സ്ഥലമെടുപ്പിനായിരുന്നു. ഏറ്റെടുത്തത് 3.68 ഹെക്ടര്‍ നിലമാണ്.

2007-2008ലാണ് ബൈപ്പാസ് റോഡ് നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. സ്ഥലമെടുപ്പിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ പാതിവഴിയിലായിരുന്നു. 2009ല്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്ലാനില്‍ മാറ്റം വരുത്തിയശേഷമാണ് ഇപ്പോഴത്തെ പാതയ്ക്ക് അനുമതിയായത്.