കാട്ടുപന്നിയുടെ കുത്തേറ്റ് തെറിച്ചുവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു (വീഡിയോ കാണാം)



കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു. കൊല്ലം അലയമണ്‍ പഞ്ചായത്തിലെ കണ്ണങ്കോട് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി കുത്തിപ്പരുക്കേല്‍പ്പിച്ചത്.അലയമണ്‍ ജിന്‍സി ഭവനില്‍ നാന്‍സിക്കാണ് പരുക്കേറ്റത്. കാട്ടുപന്നിയുടെ കുത്തേറ്റ് നാന്‍സി തെറിച്ച് വീണു. വലത് കൈയ്ക്കും കാല്‍മുട്ടിനും മുറിവുകളുണ്ടായി.

ഇരുപതു പേര്‍ ഉള്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ അലയമണ്‍ പഞ്ചായത്തിലെ കണ്ണങ്കോട് രണ്ടാം വാര്‍ഡില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം. കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാടിനുള്ളില്‍നിന്ന് കാട്ടുപന്നി പാഞ്ഞെത്തുകയായിരുന്നു. ഇതിന് മുന്‍പും പ്രദേശത്ത് പന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് അലയമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മുരളി.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.