കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്; സംഭവം കുറ്റ്യാടിയില്‍


കുറ്റ്യാടി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പൂഞ്ഞോളി മീത്തല്‍ ഇന്ദിരയെയാണ് പന്നി ആക്രമിച്ചത്. നരിപ്പറ്റയിലെ മുള്ളമ്പത്താണ് സംഭവം.

ഇന്നലെ വീട്ടുമുറ്റത്ത് മീന്‍ മുറിക്കുന്നതിനിടെ കാട്ടുപന്നി ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ദിരയെ ആക്രമിച്ച ശേഷം മുള്ളമ്പത്ത് ടൗണിലേക്ക് ഓടിപ്പോയ കാാട്ടുപന്നി സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വെച്ച് മദ്ധ്യവയസ്‌ക്കനെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.