കാട്ടുപന്നികള്‍ റോഡിനു കുറുകെ ചാടി ഓട്ടോയില്‍ ഇടിച്ചു: പിഞ്ചുകുഞ്ഞടക്കമുള്ള കൂരാച്ചുണ്ട് സ്വദേശികള്‍ക്ക് പരുക്ക്


താമരശ്ശേരി: കാട്ടുപന്നികള്‍ റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. കട്ടിപ്പാറ ചെമ്പ്രകുണ്ട പള്ളിക്കു സമീപമാണ് സംഭവം. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ്, മകള്‍ റിഫ്‌സിന ദില്‍ഷാദ് കുരുടിയത്ത്, ഇവരുടെ മകളായ രണ്ടുവയസുള്ള ഷെസാ മെഹ്‌റിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

റഷീദിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച റഷീദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

താരമശ്ശേരിയിലെ ബന്ധുവീട്ടില്‍ കല്ല്യാണത്തിനു പോയ ഇവര്‍ ഓട്ടോയില്‍ കൂരാച്ചുണ്ടിലേക്ക് മടങ്ങുകയായിരുന്നു. കാട്ടുപന്നി കുറുകേ ചാടി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. റഷീദായിരുന്നു ഓട്ടോ ഓടിച്ചത്.