കാട്ടു മൃഗങ്ങളുടെ അക്രമണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: കാട്ടു മൃഗങ്ങളുടെ അക്രമണത്തില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്. മേപ്പയ്യൂരിലെ കൃഷി സ്ഥലങ്ങളില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ കയറി വീട്ടിലുള്ളവരെ ആക്രമിക്കാനും പന്നി ശ്രമിച്ചിരുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും വസ്തുക്കള്‍ക്കും സര്‍ക്കാര്‍ നഷ്ട്ട പരിഹാരം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സി.എം.ബാബു ആവശ്യപ്പെട്ടു.
കൂനംവെള്ളിക്കാവ് സ്വദേശി മാവുള്ളതില്‍ ലതീഷിന്റെ പതിനൊന്നു വയസ്സുകള്ള മകന്‍ റോബിനെയാണ് പന്നി അക്രമിച്ചത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുരുന്നുകളെ ര്കഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റോബിന് പരിക്കേറ്റത്. ഈ സംഭവത്തെ തുടര്‍ന്ന് ജനം ഭീതിയിലാണ്.
പ്രദേശത്തുള്ള വീടുകളില്‍ പ്രായം ചെന്നവരും, കൂട്ടികളും മിക്ക സമയങ്ങിലും തനിച്ചായിരിക്കും. ഇത് കാരണം മറ്റ് ആളുകള്‍ക്ക് പുറത്ത് പോകാന്‍ ഭയമാണ്. മുഗങ്ങള്‍ക്ക് നിയമം ഉണ്ടാക്കിയാല്‍ മാത്രം പോര മനുഷനും അവന്റെ വസ്തുക്കള്‍ക്കും സംരക്ഷണം വേണമെന്നും കാട്ടുമൃഗങ്ങളുടെ ഏത് തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാലും സര്‍ക്കാര്‍ അത് ഏറ്റെടുക്കണം. നാട്ടിലിറങ്ങിയ പന്നിയെ പിടികൂടി മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കൂടി നടപടി ഉണ്ടാവണമെന്ന് സി.എം. ബാബു അധികൃതരോട് ആവശ്യപ്പെട്ടു