കാഞ്ഞങ്ങാട് പതിനൊന്നുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട്: കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ പതിനൊന്നുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് ഞാണിക്കടവ് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം പലചരക്ക് കട നടത്തുന്ന നാസര്‍ – സുഹ്റ ദമ്പതികളുടെ മകന്‍ അഫ്നാസ് (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30 ന് ഞാണിക്കടവ് റിസോര്‍ടിന് സമീപത്തെ വെള്ളക്കെട്ടിലാണ് അപകടം നടന്നത്.
പതിനഞ്ചോളം കൂട്ടുകാര്‍കൊപ്പം കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പ്രദേശവാസിയും ഡ്രൈവറുമായ പന്തല്‍ കുട്ടന്‍ ഓടിയെത്തുകയായരുന്നു. കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ നീലേശ്വരം പടന്നക്കാട് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍: അനസ്, അജ്നാസ്, ഫാത്വിമ.