കാക്കവയലില്‍ ക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ച നിലയില്‍


താമരശ്ശേരി: പുതുപ്പാടി കാക്കവയലില്‍ ക്ഷേത്രത്തിലെ തേക്കിന്റെ വാതില്‍ കത്തിനശിച്ച നിലയില്‍. ശ്രീശാസ്ത ഭഗവതി ക്ഷേത്രത്തിലെ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ വാതിലാണ് നശിച്ചത്. ശ്രീകോവലിലും കരിപുരണ്ടിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് വാതില്‍ കത്തുന്നത് ശ്രദ്ധിച്ചത്. ഉടനെ ദേവസ്വം സെക്രട്ടറിയെയും ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ താമരശേരി പൊലീസിനെ വിവരമറിയിച്ചതുപ്രകാരം പൊലീസ് സ്ഥലത്തെത്തി.

എസ്.ഐ വി.എസ് സനൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനൊപ്പം റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്നും ഫോറന്‍സിക് വിദഗ്ധരുമുണ്ടായിരുന്നു. പൊലീസ് എത്തുന്ന സമയത്ത് കത്തിനശിച്ച തേക്കിന്റെ വാതിലിന് മുകളിലേക്കും പുക ഉയരുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി.

സാമൂഹവിരുദ്ധര്‍ വാതില്‍ കത്തിച്ചതാവാന്‍ സാധ്യതയെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ പറയാന്‍ കഴിയൂവെന്നും താമരശേരി പൊലീസ് അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.