കസ്തൂരി രംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം; ചക്കിട്ടപാറയില്‍ യു.ഡി.എഫിന്റെ പ്രതിഷേധാഗ്നി


പേരാമ്പ്ര: കസ്തൂരി രംഗന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ചക്കിട്ടപാറയില്‍ യു.ഡി.എഫ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പഞ്ചായത്തിലെ മലയോര കാര്‍ഷികകേന്ദ്രങ്ങളായ ചെമ്പനോട, ചക്കിട്ടപാറ വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്നു ഒഴിവാക്കണമെന്ന ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് കാറ്റില്‍ പറത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചാല്‍ പല്ലും നഖവുമുപയോഗിച്ച് ചെറുക്കുക തന്നെ ചെയ്യുമെന്നു യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. ഡിസിസി സെക്രട്ടറി പി.വാസു ഉദ്ഘടനം ചെയ്തു. കെ.എ ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു, ആവള ഹമീദ്, രാജീവ് തോമസ്, ജിതേഷ് മുതുകാട്, ഗിരിജ ശശി, കെ.വി രാജന്‍, കഞ്ഞമ്മദ് പെരിഞ്ചേരി, ബാബു കൂനന്തടം, ജോര്‍ജ് മുക്കള്ളില്‍, രാജേഷ് തറവട്ടം, ബെന്നി ചേലക്കാട്ട് എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് സ്റ്റേഡിയം പരിസരത്തു നിന്നു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണു ടൗണില്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചത്. ഷാജു മാളിയേക്കല്‍, നടേരി ബാലകൃഷ്ണന്‍, പാപ്പച്ചന്‍ കൂനന്തടം, ഗിരീഷ് കോമച്ചംകണ്ടി, പ്രമോദ് ആന്റണി, എം.എ. മത്തായി, എം. വര്‍ക്കി, റെജി കോച്ചേരി, സിജോ പാലം തലക്കല്‍, എം.ശിവദാസന്‍, ഷാജു മലയാറ്റൂര്‍, ഹസന്‍കുട്ടി, ജസ്റ്റിന്‍ രാജ്, ബോബന്‍ കാരിത്തടത്തില്‍, സത്യന്‍ എടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.