കല്ലോടിലെ റൂറല്‍ വര്‍ക് ഷോപ്പ് ഉടമ കുറുപ്പന്റെ കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: ചേനോളിയിലെ പരേതരായ കുറുപ്പന്റെ കണ്ടി കുഞ്ഞിക്കണ്ണന്റെ മകനും റൂറല്‍ വര്‍ക് ഷോപ്പ് കല്ലോട് ഉടമയുമായ കുറുപ്പന്റെ കണ്ടി കുഞ്ഞിരാമന്‍
അന്തരിച്ചു. സംസ്‌ക്കാരം 11 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

ഭാര്യ ശാന്ത.
സഹോദരങ്ങള്‍: പരേതയായമാധവി (കൂട്ടാലിട ) ,ജാനു കമ്മിളി (ചേനോളി), കുറുപ്പന്റെ കണ്ടി ചന്തുക്കുട്ടി, നാരായണി (കൈതക്കല്‍), ചന്ദ്രന്‍,
കെ.കെ ലീല (ബാലുശ്ശേരി), സരോജിനി (കക്കോടി ), സുശീല (പന്തീരാങ്കാവ്).