കല്ലൂർ-കൂത്താളി എ.എം.എൽ.പി സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി
പേരാമ്പ്ര: കല്ലൂർ-കൂത്താളി എ .എം.എൽ.പി സ്കൂളിൽ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി ആരംഭിച്ചു. കുട്ടികളിൽ കൃഷിയിൽ താൽപ്പര്യം വളർത്താനും ജൈവ പച്ചക്കറിയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനും ഉച്ചഭക്ഷണപദ്ധതിക്ക് സഹായകാരമാക്കുന്നതിനും വേണ്ടിയാണ് കാർഷിക ക്ലബ്ബിൻ്റ നേതൃത്വത്തിൽ സ്കൂളിൽ കൃഷിആരംഭിച്ചിട്ടുള്ളത്.
പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ നളിനി പി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാാധ്യാപിക ഇ. ഉഷ അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ അമൽ എസ്.ഡി, അധ്യാപകരായ ബിനീഷ്.ബി.ബി, സുബൈദ, ജിഷ, ടി.ഭാരതി, സൗദ, വിദ്യ, ജിജോയ്.ടി തുടങ്ങിയവർ നേതൃത്വം നൽകി.