കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒപ്പം പഠിച്ചവർ കൈകോർത്തു; പത്മനാഭന് സ്നേഹവീടിന്റെ താക്കോൽ കൈമാറി
നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കന്ററിയിലെ സഹപാഠികൾ നിർമ്മിച്ച സ്നേഹവീട് പപ്പന് കൈമാറി. 1978-79 വർഷങ്ങളിൽ പഠിച്ച് പുറത്തിറങ്ങിയ എസ്.എസ്.എൽ.സി ബാച്ചിലെ നൂറിലധികം പേരുടെ വാട്സാപ്പ് കൂട്ടായ്മയാണ് പെരുമുണ്ടച്ചേരിയിലെ അമ്പിടാട്ടിൽ പത്മനാഭന് സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് നല്കിയത്. സ്നേഹവീടിന്റെ താക്കോൽ ദാനം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു.
പ്രവാസ ജീവിതം നയിച്ചിരുന്ന പപ്പൻ നാട്ടിലെത്തുമ്പോൾ തകർന്ന് വീഴാറായ താമസ യോഗ്യമല്ലാത്ത വീടായിരുന്ന ഉണ്ടായിരുന്നത്. 2021 ഫെബ്രുവരി രണ്ടാം വാരത്തിലാണ് അവശനിലയിൽ
സുഹൃത്തുക്കൾ എടച്ചേരി തണലിൽ എത്തിച്ചത്. നാലര പതിറ്റാണ്ട് മുൻപ് ഒരുമിച്ചു പഠിച്ച സഹപാഠികൾ ഒത്തുചേർന്ന് ഒരു വീടുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.
പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജ്യോതിലക്ഷ്മി അധ്യക്ഷയായി. കെ.പി.ബാലൻ, കൂടത്താങ്കണ്ടി രവി, അമ്പ്രോളി രവി, സൂപ്പി നരിക്കാട്ടേരി, വിജയൻ അമ്പിടാണ്ടി, ഹമീദ് മരുന്നോളി, നാസർ കുറുവമ്പത്ത് എന്നിവർ സംസാരിച്ചു. കെ.രതീഷ് സ്വാഗതവും വി.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.