കര്‍ഷകസമരത്തിന് ഐകദാര്‍ഢ്യം; അരിക്കുളത്ത് 2022 ജനുവരി ഒന്നിന് കര്‍ഷക സംഘം മനുഷ്യചങ്ങല തീര്‍ക്കും


അരിക്കുളം: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കര്‍ഷക സംഘം അരിക്കുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 10 മുതല്‍ മുതല്‍ 2022 ജനുവരി ഒന്നു വരെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് അരിക്കുളം മുതല്‍ കുരുടിമുക്ക് വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യചങ്ങല തീര്‍ക്കും. കൂടാതെ കാല്‍നട പ്രചരണ ജാഥ, മുഴുവന്‍ വീടുകളിലും ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം, കണ്‍വെന്‍ഷനുകള്‍, പൊതുയോഗങ്ങള്‍ എന്നിവ നടത്താന്‍ തീരുമാനിച്ചു.

പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഉടനെതന്നെ ഇടതുപക്ഷ സംയുക്തസമരസമിതി വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. യോഗത്തില്‍ കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം എ.എം സുഗതന്‍ മാസ്റ്റര്‍, ടി.താജുദ്ദീന്‍, കെ.എം അമ്മദ്, സി.രാധ, സി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു