‘കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക’; ചെറുവണ്ണൂര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ ആവളപ്പാണ്ടി മാടത്തൂര്‍ ഭാഗം പാടശേഖര സമിതിയുടെ ധര്‍ണ്ണ (വീഡിയോ കാണാം)


ചെറുവണ്ണൂര്‍: ആവളപ്പാണ്ടി മാടത്തൂര്‍ ഭാഗം പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തോഫീസിന് മുന്നിലെ ധര്‍ണ്ണ എന്‍.നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രധാനമായും നാല് ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. കാലവര്‍ഷത്തില്‍ തകരാറിലായ ഫാം റോഡ് സുരക്ഷിതവും ഉറപ്പുള്ളതുമാക്കുക, പ്രധാന തോടിലെ പായലുകളും കുറ്റിക്കാടുകളും യന്ത്രമുപയോഗിച്ച് നീക്കം ചെയ്യുക, കാലവര്‍ഷത്തിന് അനുസൃതമായ മൂപ്പ് കുറഞ്ഞ നെല്‍വിത്തുകള്‍ ലഭ്യമാക്കുക, കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. ധര്‍ണ്ണയുടെ ഭാഗമായി ട്രാക്ടര്‍ റാലിയും സംഘടിപ്പിച്ചിരുന്നു.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പാടശേഖര സമിതി പ്രസിഡന്റ് ബഷീര്‍ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മൊയ്തീന്‍ കെ.കെ, റിഷാദ് കെ, കുഞ്ഞബ്ദുള്ള കെ.കെ, വത്സന്‍, സറീന കെ.കെ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുള്‍ സലാം കെ സ്വാഗതവും നബീല്‍.ടി നന്ദിയു പറഞ്ഞു.

വീഡിയോ കാണാം: