കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്.ടി.യു


മേപ്പയ്യൂര്‍: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. നിയോജകമണ്ഡലം എസ്.ടി.യു വൈസ് പ്രസിഡന്റ് തെനങ്കാലില്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

കെ.വി മുനീര്‍ അധ്യക്ഷനായി. ടി. ഇബ്രാഹിം, ഒ.എം റസാഖ്, ടി. റസാഖ്, കെ. കുഞ്ഞിരാമന്‍, എ.കെ. ലോഹിതാക്ഷന്‍, ഷാജി മൗലവി എന്നിവര്‍ സംസാരിച്ചു.