കര്‍ഷക തൊഴിലാളി യൂണിയന്‍ പന്തിരിക്കരയില്‍ ജനകീയ പ്രമേയ അവതരണം സംഘടിപ്പിച്ചു


പന്തിരിക്കര: കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ ജനകീയ പ്രമേയ അവതരണം പന്തിരിക്കരയില്‍ നടന്നു. സി.പി.എം പന്തിരിക്കര ലോക്കല്‍ സെക്രട്ടറി പി.എം കുമാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മേഖല പ്രസിഡന്റ് പി.സി ലെനിന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക സംഘം മേഖലാ സെകട്ടറി എം.കെ അബ്ദുള്‍ സലാം, ഡി.വൈ.എഫ്ഐ. മേഖലാ സെക്രട്ടറി എ.പി ബിപിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.എസ് കെ.ടി.യു മേഖലാ സെക്രട്ടറി എ.കെ സദാനന്ദന്‍ സ്വാഗതം പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് തുടക്കമിട്ട സമരം ഒരു വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ കര്‍ഷകന്റെ പ്രതിഷേധ ചൂടില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന് പറയേണ്ടി വന്നു.