കരിയാത്തുംപാറ ശുചീകരിക്കുകയും രക്ഷപ്രവർത്തകരെ ആദരിക്കുകയും ചെയ്തു


പേരാമ്പ്ര: അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വളണ്ടിയർമാരും പേരാമ്പ്ര റോട്ടറി ക്ലബും സംയുക്തമായി കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രം ശുചീകരിച്ചു. കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിന് കുന്നമംഗലത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ നാലു പേരെ ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തിയ നാട്ടുകാരായ ജസീം ഓ. കെ, അനുറോഷൻ, ഹമീദ്, രാഥിൽ ബുഹാരി, നബീൽ, ഷാനിഫ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് പോളി കാരക്കാട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഒ.കെ. അഹമ്മദ്, ഡാർലി എബ്രഹാം, സിമിലി ബിജു, വിൻസി തോമസ്, ജെസി കരിമ്പറ്റ, സീനിയർ ഫയർ ഓഫിസർ പ്രേമൻ പി.സി, റോട്ടറി ഭാരവാഹികൾ രാജഗോപാൽ, സുധീഷ് എൻ.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാബു സുരഭി സ്വാഗതവും പി. വിനോദൻ നന്ദിയും പറഞ്ഞു.