കരിയാത്തുംപാറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ധീരതയെ ആദരിച്ച് പോരാമ്പ്ര എം.ജി കോളേജ്
പേരാമ്പ്ര: കരിയാത്തുംപാറ പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ചവരെ ആദരിച്ച് പോരാമ്പ്ര എം.ജി കോളേജ്. കൂരാച്ചുണ്ട് സ്വദേശികളായ റാദിന്‍, അനുറോഷന്‍, ജസിം, ഹമീദ്, നബില്‍, ഷാനിഫ് എന്നിവരെയാണ് പേരാമ്പ്ര എം.ജി കോളേജിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു മൊമന്റോ കൈമാറി.
കരിയാത്തുംപാറ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു പിന്നാലെ കുടുംബസമേതം കാഴ്ചകള്‍ കാണാനെത്തിയതായിരുന്നു കുന്ദമംഗലം സ്വദേശികള്‍. കുട്ടികള്‍ രണ്ടും ആദ്യം പുഴയില്‍ ഇറങ്ങി കളിക്കുകയായിരുന്നു. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി പിന്നീട് മാതാപിതാക്കളും ഇറങ്ങുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട നാല് പേരെയും സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.
റഫീഖ് എം.എസ് അധ്യക്ഷത വഹിച്ചു. പി.കെ സുരേഷ്, സി.എം സനീഷ്, പി.സുധീഷ്, ജലീല്‍ കുന്നുംപുറത്ത്, ലയന എന്നിവര്‍ സംസാരിച്ചു. അര്‍ജുന്‍ വി.കെ സ്വാഗതവും ഷാനിക നന്ദിയും പറഞ്ഞു.