കരിയാത്തുംപാറ ടുറിസം സൈറ്റില്‍ വിവിധ ഒഴിവുകള്‍; ശമ്പളവും യോഗ്യതയും എന്തെല്ലാമെന്ന് നോക്കാം


കൂരാച്ചുണ്ട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള തോണിക്കടവ് ടുറിസം പദ്ധതിയുടെ ഭാഗമായ കരിയാത്തുംപാറ ടുറിസം സൈറ്റിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ.വൈ.ഐ.പി, ഡിവിഷന്‍ ഓഫീസ് പേരാമ്പ്ര, 673525 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വേതനം ആറ് മാസങ്ങള്‍ക്ക് ശേഷമേ കുട്ടിശ്ശിക തീര്‍ത്ത് വിതരണം ചെയ്തു തുടങ്ങുകയുള്ളൂ. നിയമനത്തിന് കൂരാച്ചുണ്ട് സ്വദേശികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുന്നതാണ്.

ഒഴിവുകള്‍, യോഗ്യത, ശമ്പളം :

1. ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് കം ഡെസ്റ്റിനേഷന്‍ മാനേജര്‍ – ബി കോം, പ്രായം 21 നും 35 നും ഇടയില്‍, വേതനം 755 രൂപ.

2. സെക്യൂരിറ്റി ഗാര്‍ഡ് – എക്‌സ് സര്‍വ്വീസ്‌മെന്‍ – പ്രായം 35 – 62, വേതനം 675 രൂപ.

3. ലൈഫ് ഗാര്‍ഡ് (നീന്തല്‍ അറിയണം, റസ്‌ക്യൂ വര്‍ക്കില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന)- പ്രായം 21 -40, വേതനം 675 രൂപ