കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 34 ലക്ഷത്തിന്റെ സ്വർണം പിടിച്ചു


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കരിപ്പൂരിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീമിനെ (26) കസ്റ്റംസ് അറസ്റ്റുചെയ്തു.

ഷാർജയിൽനിന്ന് എയർ ഇന്ത്യയുടെ ഐ.എക്സ് 1354 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ ഐസക്ക് വർഗീസ്, എം.പ്രകാശ്, എം.ഉമാദേവി, ഇൻസ്‌പെക്ടർമാരായ എൻ.റഹീസ്, ശിൽപ്പ ഗോയൽ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.