കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കൂരാച്ചുണ്ട് സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരില്‍ നിന്നായി 3.71 കോടിയുടെ സ്വര്‍ണം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം പിടികൂടി. അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം കണ്ടെത്തിയത്.

കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായത്.