കപ്പടിച്ച് മെസിയും കൂട്ടരും: ബിരിയാണിയും പായസവും വിതരണവും ചെയ്ത് ആഘോഷിച്ച് നിരപ്പംകുന്നിലെ ആരാധകര്‍


ചെറുവണ്ണൂര്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചിരവൈരികളായ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന് കിരീടം സ്വന്തമാക്കിയത് ആഘോഷിച്ച് മുയിപ്പോത്ത് നിരപ്പംകുന്നിലെ അര്‍ജന്‍റീന ആരാധകര്‍. ബിരിയാണിയും പായസവും വിതരണം ചെയ്താണ് മെസിയുടേയം സംഘത്തിന്‍റെയും കിരീട ധാരണം ആരാധകര്‍ ആഘോഷിച്ചത്. കേക്ക് മുറിച്ചും വിജയ മധുരം പങ്കിട്ടു.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുന്നുളോറം പേര്‍ക്കുള്ള ബിരിയാണിയും പായസവും പാര്‍സലാക്കി വീടുകളില്‍ എത്തിക്കുകയായിരുന്നു. പ്രവാസികളായ അശ്വന്ത്. സജീവൻ . ശ്യാംലാൽ റഷീദ് ഒപി എന്നിവരായിരുന്നു പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍മാര്‍.

ആഘോഷ പരിപാടികള്‍ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷൻ നിരപ്പം യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് മാവിലാട്ട് ഉദ്ഘാടനം ചെയ്തു. ഫാൻസ് അസോസിയേഷൻ മെമ്പർമാരായ റഫീഖ് ഒ പി, സുനിൽ ടി ശ്രീജിത്ത് നിരപ്പം, വിജേഷ് ഒവി, രബിദേഷ് എൻ, ഫൈസൽ ഒപി ഷാഫി, മൃതുൽ, അബി, ഷാജി, ശൈലേഷ്, ശിവപ്രസാദ്, റിനീഷ് അജേഷ്, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.