കന്നുകുട്ടി പരിപാലന പദ്ധതിക്ക് പേരാമ്പ്ര പഞ്ചായത്തില്‍ തുടക്കമായി


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ 2020 – 21 വര്‍ഷത്തെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്‌കെ എം റീന അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര സര്‍ക്കിള്‍ വി.എസ് ഡോ നീനാ തോമസ് പദ്ധതി വിശദീകരിച്ചു ബ്ലോക്ക് മെമ്പര്‍ കെ അജിത, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, മനോജ് വി ,കെ .പത്മജന്‍ , എന്നിവര്‍ സംസാരിച്ചു. ഡോ വിജിത സി സ്വാഗതവും സുജിത നന്ദിയും പറഞ്ഞു.