കനത്തമഴയില്‍ മണ്ണിടിഞ്ഞ് അടുക്കളയുടെ ഒരുഭാഗം മൂടിയ നിലയില്‍; വാല്യക്കോട് ഒ.കെ റോഡില്‍ വീട് അപകടാവസ്ഥയില്‍


പേരാമ്പ്ര: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വാല്യക്കോട് വീട് അപകടാവസ്ഥയില്‍. ഒ.കെ റോഡിലെ മണ്ടോടിച്ചാലില്‍ കുഞ്ഞിക്കണ്ണന്റെ വീടിന്റെ പിന്‍ഭാഗത്താണ് മണ്ണിടിഞ്ഞത്.

പിന്നിലെ ഉയരത്തിലുള്ള മതില്‍ ഇടിഞ്ഞുവീണ് അടുക്കളുടെ ഒരുഭാഗം പൂര്‍ണമായി മണ്ണുമൂടിയ നിലയിലാണ്. ഇനിയും മഴ തുടര്‍ന്നാല്‍ മണ്ണ് പൂര്‍ണമായി ഇടിയുമോയെന്ന ഭയത്തിലാണ് കുഞ്ഞിക്കണ്ണന്റെ കുടുംബം.

സംഭവം വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.