കനത്ത മഴയെ തുടര്‍ന്ന് കല്‍പ്പത്തൂരില്‍ കിണറിന്റെ ആള്‍മറ ഇടിഞ്ഞു താഴ്ന്നു


പേരാമ്പ്ര: കിണറിന്റെ ആള്‍മറ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നു. കല്‍പത്തുര്‍ കിഴക്കേമീത്തല്‍ ദേവകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറയാണ് കനത്ത മഴയില്‍ ഇടിഞ്ഞുതാഴ്ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ആള്‍മറ ഇടിഞ്ഞു താഴ്‌ന്നെന്ന് കാണിച്ച് ദേവകി പഞ്ചായത്തിലും വില്ലേജോഫീസിലും പരാതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പ്രരദേശത്ത് അനുഭവപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ധം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.