കനത്ത മഴ: നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു


തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയോടെയാണ് പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍ ആരംഭിച്ചത്. പരീക്ഷയുടെ അവസാന ദിവസമായ നാളെ നടക്കേണ്ട പരീക്ഷയാണ് മാറ്റിവെച്ചത്.