കനത്ത മഴ: കക്കയം വാലിക്ക് സമീപം ഡാം സൈറ്റ് റോഡ് വീണ്ടും തകര്‍ന്നു


കൂരാച്ചൂണ്ട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം സൈറ്റ് റോഡ് വീണ്ടും തകര്‍ന്നു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് കക്കയം വാലിക്ക് സമീപത്തെ ഡാം സൈറ്റ് റോഡ് തകര്‍ന്നത്.

ടാറിങ് നശിച്ച റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍, ഹൈഡല്‍-ഇക്കോ ടൂറിസം ജീവനക്കാര്‍ എന്നിവര്‍ സ്ഥിരമായി യാത്രചെയ്യുന്ന റോഡാണിത്.

മഴക്കാലത്ത് നിരന്തരം തകരുന്ന റോഡ് താത്കാലിക അറ്റകുറ്റപ്പണി നടത്തുകയല്ലാതെ പുനര്‍നിര്‍മാണം നടത്തുന്നില്ലെന്ന പരാതി കാലങ്ങളായുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.