കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ സ്റ്റുഡന്റ്‌ മാര്‍ക്കറ്റ് ആരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌ മാര്‍ക്കറ്റ് ആരംഭിച്ചു. പൈതോത്ത് റോഡിലെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായാണ് സ്റ്റുഡന്റ്‌ മാര്‍ക്കറ്റ് ആരംഭിച്ചത്. പഠനോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കാണ് മാര്‍ക്കറ്റ് ഒരുക്കിയത്.

ഉദ്ഘാടന ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ.നൗഷാദ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.കെ. ബിന്ദു, ഇ.എം. സുരേഷ്, ഇ.കെ. അനീഷ്, കെ.എസ്. സൂരജ് എന്നിവര്‍ സംസാരിച്ചു.