കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല
ചെന്നൈ: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി. ബംഗളുരു സേലം സെക്ഷനിലെ ടോപ്പുരു ശിവാജി മേഖലയിലാണ് സംഭവം നടന്നത്.
ആളപായം ഇല്ല. ട്രെയിനിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരെന്നും റെയിൽവേ അറിയിച്ചു
7 കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വ്യക്തമാക്കി .എസി കോച്ചുകളും സ്ലീപ്പർ കോച്ചുകളും ആണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളിൽ തട്ടി ആണ് അപകടം ഉണ്ടായത്.വേഗത കുറവ് ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ട്രയിൻ യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് മടങ്ങാൻ പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 15ലേറെ ബസുകളാണ് യാത്രക്കായി റയിഷവേ ഏർപ്പാടാക്കിയത്
വിവരങ്ങൾ നൽകാനായി ഹൊസൂറിലും ബംഗളൂരുവിലും ധർമപുരിയിലുമായി ഹെൽപ് ഡെസ്കുകളും പ്രവർത്തനം തുടങ്ങി. 04344-222603(ഹൊസൂർ), 080-22156554(ബംഗളൂരു) 04342-232111 (ധർമപുരി)എന്നിങ്ങനെയാണ് ഹെൽപ് ലൈൻ നമ്പറുകൾ.
റയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ,അഡീഷണൽ ജനറൽ മാനേജർ പി കെ മിശ്ര, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ എസ് പി എസ് ഗുപ്ത എന്നിവരടങ്ങുന്ന സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും റയിൽവേ അറിയിച്ചു