കണ്ണൂര്‍ പോളിടെക്‌നിക് കോളേജില്‍ നടുവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍


പേരാമ്പ്ര: നടുവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കണ്ണൂരിലെ കോളേജ് ഹോസ്റ്റലില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നരയംകുളം തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെ മകന്‍ അശ്വന്ത്(21)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ഗവ.പോളിടെക്‌നിക് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക് ബിരുദ വിദ്യാര്‍ഥിയാണ് അശ്വന്ത്.

രാവിലെ അശ്വന്ത് ക്ലാസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ബാത്‌റൂമിന് സമീപമുള്ള ആളൊഴിഞ്ഞ മുറിയില്‍ അശ്വന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സീമയാണ് അമ്മ. സഹോദരി അശ്വതി (വിദ്യാര്‍ത്ഥി)