കണ്ണൂരിൽ വൃദ്ധയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു; മോഷണത്തിന് പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം
കണ്ണൂർ: പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം 10 പവനോളം വരുന്ന ആഭരണങ്ങൾ കവർന്നത്.
ഇന്നലെ രാത്രി ഡോക്ടറും ഭാര്യയും പുറത്തു പോയതിനുശേഷം ആണ് കവർച്ച നടന്നിരിക്കുന്നത്. വീട്ടിൽ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ മുകളിലത്തെ നിലയിൽ ആയിരുന്നു. രാവിലെ ഇവർ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കാണുന്നത്. ഇവരുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വർണ്ണവും കവർന്നിട്ടുണ്ട്.
രണ്ടു മുറികളിൽ സംഘം കയറിയതായും മുൻപും ഈ പ്രദേശത്ത് മോഷണം നടന്നിട്ടുള്ളതായും പോലീസ് പറഞ്ഞു.