കണ്ണൂരില്‍ വീടിന്റേ ഗേറ്റ് തലയില്‍ മറിഞ്ഞുവീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം


കണ്ണൂര്‍: വീടിന്റെ ഗേറ്റ് തലയില്‍ മറിഞ്ഞുവീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറിന് കളിക്കുന്നതിനിടെ അയല്‍വാസിയുടെ വീട്ടിലെ സ്ലൈഡിങ് ഗേറ്റ് കുട്ടിയുടെ മേല്‍ മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.