കണ്ണൂരില്‍ ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ മിനിക്കൻ ഹൗസിൽ എം. അബ്ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ് മരിച്ചത്.
അബദ്ധത്തിൽ തിളച്ച വെള്ളം കുട്ടിയുടെ ശരീരത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വ്യാപാരിയായ അബ്ദു റസാഖ് കുടുംബത്തോടൊപ്പം ബംഗളൂരുവിലാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.