കട്ടിപ്പാറയില്‍ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്


കോഴിക്കോട്: കട്ടിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കട്ടിപ്പാക്കടുത്ത് വെട്ടിയൊഴിഞ്ഞ തോട്ടത്തില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടിന് കുറുകെ ചാടി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂരാച്ചുണ്ട് സ്വദേശികളായവരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. കാട്ടുപന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് വി.ഫാം കര്‍ഷക സംഘടന ആവശ്യപ്പെട്ടു.