കഞ്ചാവ് കടത്ത്; വടകരയില്‍ മൂന്ന് പ്രതികള്‍ക്ക് കഠിനതടവും, പിഴയും ശിക്ഷ വിധിച്ച് കോടതി


വ​ട​ക​ര: ക​ഞ്ചാ​വ് ക​ട​ത്തു​മ്പോ​ൾ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന​ത​ട​വും,പി​ഴ​യും. ത​ല​ശ്ശേ​രി ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ ര​യ​രോ​ത്ത് ആ​ർ. ഷ​ബീ​ർ (34), കാ​സ​ർ​കോ​ട്​ ചെ​റു​വ​ത്തൂ​ർ മു​ണ്ട​ക്ക​ളം കൊ​വ്വ​ൽ കെ.​വി. ഷി​ജി​ത്ത് (30), കാ​സ​ർ​കോ​ട്​ ചെ​റു​വ​ത്തൂ​ർ മു​ണ്ട​ക്ക​ളം പി. ​കെ. ഉ​മേ​ഷ്(31) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര എ​ൻ. ഡി. ​പി. എ​സ് കോ​ട​തി ജ​ഡ്​​ജ് വി.​പി.​എം സു​രേ​ഷ്ബാ​ബു ശി​ക്ഷി​ച്ച​ത്.​

ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 15,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ.​ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം കൂ​ടി മൂ​വ​രും ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ഫെ​ബ്രു​വ​രി 22 നാ​ണ് കേ​സി​നാ​സ്​​പ​ദ സം​ഭ​വം. ക​ണ്ണൂ​ർ താ​വ​ക്ക​ര ഐ.​ഒ.​സി ക്ക് ​സ​മീ​പം പ്ര​തി​ക​ളെ എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് ശി​ക്ഷ.​