കക്കോടിയിലെ വിദ്യാര്‍ത്ഥികള്‍ മണിയെ വരയ്ക്കുന്നു, ഓര്‍മയിലെന്നും കരുമാടിക്കുട്ടന്‍’ ചിത്രപ്രദര്‍ശനത്തിന് തുടക്കം


കോഴിക്കോട് : കക്കോടി അനശ്വര ചിത്രകലാ വിദ്യാലയത്തിലെ ഒമ്പത് വിദ്യാര്‍ഥികള്‍ വരച്ച കലാഭവന്‍ മണിയുടെ പെന്‍സില്‍ ഡ്രോയിങ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം.
ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ”ഓര്‍മയിലെന്നും കരുമാടിക്കുട്ടന്‍’ എന്ന് പേരിട്ടിട്ടുള്ള പ്രദര്‍ശനത്തില്‍ കലാഭവന്‍ മണിയുടെ വിവിധ കാലഘട്ടത്തിലുള്ള 30 ചിത്രങ്ങളാണ് ഉള്ളത്.

വിദ്യാര്‍ഥികളായ അഭിനവ്, സാഗര്‍, അനൗഷ, നയന നായര്‍, അതുല്യ, വി. അതുല്യ, ശ്രദ്ധ, അപര്‍ണ, നാജി അബ്ദുള്ള എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്. പ്രദര്‍ശനദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം വിദ്യാര്‍ഥികള്‍ കാണികളുടെ മുന്നില്‍ തത്സമയം ചിത്രംവരയ്ക്കും.