ഓൾ കേരള മാർബിൾ ആന്റ് ടൈൽ വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി (വീഡിയോ കാണാം)


തിരുവനന്തപുരം: ഓൾ കേരള മാർബിൾ ആന്റ് ടൈൽ വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ഫ്ലോറിങ്ങ് മേഖലയിൽ ഏകീകരണ വേതന വ്യവസ്ഥ സമ്പ്രദായം നടപ്പിലാക്കുക, നിർമ്മാണ സാധന സാമഗ്രഹികളുടെ കുത്തനെ ഉയരുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ എച്ച്.എം.എസ് സംസ്ഥാന ജനറൽ സെകട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു.

സുരേഷ് തൃശൂർ അധ്യക്ഷത വഹിച്ചു. ഷാജി വടകര, ചന്ദ്രൻ പയ്യന്നൂർ, പങ്കജാക്ഷൻ ആലപ്പുഴ, സജീവൻ കല്ലേരി, ഹംസ മണ്ണാർക്കാട്, മനോജ് മലപ്പുറം എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംഘത്തിന് ജില്ലാ സെകട്ടറി സുരേന്ദ്രൻ മണിയൂരും ജില്ലാ കമ്മിറ്റി അംഗം വിജേഷ് പേരാമ്പ്രയും നേതൃത്വം നൽകി.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.