ഓര്‍ക്കാട്ടേരിയില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് സ്വന്തം വാഹനം നല്‍കി മാതൃകയായി അതിഥിതൊഴിലാളി


ഓര്‍ക്കാട്ടേരി: കോവിഡ് ബാധിതരുടെ യാത്ര പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനത്തിന് തന്റെ വാഹനം വിട്ടു നല്‍കി മാതൃകായി അന്യസംസ്ഥാനക്കാരന്‍. ഓര്‍ക്കാട്ടേരി ചെമ്പ്ര സ്‌കൂളിന് സമീപമുള്ള കോട്ടഴ്സില്‍ കുടുംബസമേതം താമസിച്ചു വരുന്ന ശ്രീ മഞ്ജുനാഥ് ആണ് തന്റെ ഉപജീവനമാര്‍ഗമായ മാരുതി ഓംനി വാന്‍ കുന്നുമ്മക്കര മേഖലയിലെ DYFI യൂത്ത് ബ്രിഗേഡിന് നല്‍കിയത്. വീടുകളില്‍ നിന്നും പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന ജോലി ചെയ്തുവരുന്ന മഞ്ജുനാഥും കുടുംബവും കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ സ്വദേശികളാണ്.


സൗജന്യമെന്ന് പറഞ്ഞ് കോവിഡ് രോഗികളുടെ പക്കല്‍ നിന്നും, കൊള്ള പൈസ വാങ്ങുന്ന ഏറാമല പഞ്ചായത്തിന്റെ കെടുകാര്യസ്ഥത നിലനില്‍ക്കുന്നിടത്താണ് അന്യസംസ്ഥാനകാരന്‍ തന്റെ വാഹനം വിട്ട് നല്‍കിയതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍ജി ലിജീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.