ഓര്‍മ്മകളില്‍ കലാം; പേരാമ്പ്രയില്‍ എ പി ജെ ജനകീയ കൂട്ടായ്മ ഡോ:എ പി ജെ അബ്ദുല്‍കലാമിന്റെ ചരമ വാര്‍ഷികം ആചരിച്ചു


പേരാമ്പ്ര: ഭാരതത്തിൻ്റെ മുൻ രാഷ്ട്രപതിയും ലോക പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുൽ കലാമിൻ്റ ആറാംചരമ വർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. കിഴക്കൻ പേരാമ്പ്ര എ പി ജെ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
നടന്ന എപിജെ ദിനാചരണം അധ്യാപകനും എഴുത്തുകാരനുമായ കുഞ്ഞിമൊയ്തീൻ മലയിൽ ഓൺലൈനിൽഉദ്ഘാടനം ചെയ്തു.

സി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ സൂപ്പി, എ ബാലചന്ദ്രൻ , സി വി കുഞ്ഞമ്മത്, റഷീദ് നിടൂളി, പ്രദീപ് ഭരതശ്രീ, ഇബ്രാഹിം കല്ലാച്ചീമ്മ്ൽ, പ്രകാശൻ പന്തിരിക്കര, ടി വിജയകുമാർ, വി പി രവീന്ദ്രൻ, സലാം പുല്ലാക്കുന്നത്ത്, ഇ കെ വി,
ഇബ്രാഹിം പാലാട്ടക്കര തുടങ്ങിയവർ പങ്കെടുത്തു.