ഓരോ ക്ലിക്കും പെർഫെക്ട് ഒകെ; ജി.വി രാജ പുരസ്‌കാരം നേടിയ കീഴ്പയ്യൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിന് അനുമോദനം


മേപ്പയ്യൂര്‍: സംസ്ഥാന സ്‌പോര്‍ട് കൗണ്‍സിലിന്റെ ജി.വി രാജ പുരസ്‌കാരം നേടിയ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.എസ് പ്രവീണ്‍ കുമാറിനെ അനുമോദിച്ച് കീഴ്പയ്യൂരിലെ സ. ചാപ്പന്‍ നായര്‍ മെമ്മോറിയല്‍ വായനശാല. പ്രവീണ്‍ കുമാറിന്റെ ജന്മനാട്ടില്‍ നടന്ന നടത്തിയ അനുമോദന ചടങ്ങും ഫോട്ടോ പ്രദര്‍ശനവും മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

കെ.കുഞ്ഞിരാമന്‍ ഉപഹാര സമര്‍പ്പണം നടത്തി. എ.കെ വിജീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.കെ റിനീഷ്, രബിത കെ.കെ, കെ.ലോഹ്യ, അയ്യങ്ങാട്ട് രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.എസ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒ.കെ പ്രദീപന്‍ സ്വാഗതവും അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.