‘ഓപ്പറേഷൻ വിബ്രിയോ’; കായണ്ണയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
കായണ്ണ ബസാർ: ഓപ്പറേഷൻ വിബ്രിയോ പരിപാടിയുടെ ഭാഗമായി കായണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, കൂൾബാർ, മത്സ്യ വില്പനശാലകൾ, ചിക്കൻ സ്റ്റോൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മുന്നറിയിപ്പുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ‘കോട്പ’ നിയമപ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി.
മെഡിക്കൽ ഓഫീസർ ഡോ. ജീജയുടെ നിർദ്ദേശ പ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽൾ അസീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പങ്കജാക്ഷൻ, അശ്വതി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.