ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും മര്‍ദ്ദിച്ച് സ്വര്‍ണമാല കവര്‍ന്ന് അഞ്ചംഗ സംഘം; സംഭവം വടകരയില്‍


വടകര: ആളെ കയറ്റുകയായിരുന്ന ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും അഞ്ചംഗ സംഘം മര്‍ദ്ദിച്ചു. കുറുമ്പ കരിങ്കപ്പാറയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

കുറുമ്പയിലെ ഓട്ടോ ഡ്രൈവര്‍ കരുണാകരനും യാത്രക്കാരനായ അബ്ദുല്ലയ്ക്കുമാണ് പരിക്കേറ്റത്. രാവിലെ പാല്‍വിതരണത്തിനു പോകുന്ന കരുണാകരന്‍ രണ്ട് മത്സ്യത്തൊഴിലാളികളെയും കൊണ്ടുപോകാറുണ്ട്. ഇവരെ കയറ്റാനായി കരിങ്കപ്പാറയില്‍ നിര്‍ത്തിയപ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

മദ്യപ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുണാകരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.